35.4 C
Qatar
Sunday, April 19, 2026

ജനങ്ങളോട് ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഇ-വേസ്റ്റ് ബിനുകള്‍.

- Advertisement -

ദോഹ : ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള പുതിയ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍ അധികാരികള്‍. ഖത്തര്‍ ഫൗണ്ടേഷന്റെ (ക്യൂ.എഫ്) ഇ- വേസ്റ്റ് ഡ്രൈവിന്‍റെ ഭാഗമായി എഡ്യൂക്കേഷന്‍ സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള നിയുക്ത കളക്ഷന്‍ പോയന്റുകളിലാണ് ജനങ്ങളോട് ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ ഒക്ടോബര്‍ മാസത്തില്‍ സ്ഥാപിച്ച വേസ്റ്റ് ബിനുകള്‍ ഡിസംബര്‍ അവസാനം വരെ അല്‍ ഹയ വേസ്റ്റ് മാനേജ്മെന്റ് & പ്രോജക്റ്റ്‌സ് കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ ഇതിനോടകം അറിയിച്ചു.

- Advertisement -

ഖത്തറിലെ മുള്‍ട്ടാക്ക (എഡ്യൂക്കേഷന്‍ സിറ്റി സ്റ്റുഡന്റ് സെന്റര്‍), പെന്റോസ് ഹൗസ് (എല്‍എഎസ് ബില്‍ഡിംഗ്), ലുലു എക്‌സ്പ്രസ് അറ്റ് ഹൗസിംഗ് ലോട്ട് ഫോര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-വേസ്റ്റ് ബിനുകളില്‍ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മോണിറ്ററുകള്‍, പ്രിന്റര്‍, കോപ്പിയര്‍ ടോണറുകള്‍, കാര്‍ട്രിഡ്ജുകള്‍, കീബോര്‍ഡുകള്‍, ടെലിവിഷനുകള്‍, സ്‌കാനറുകള്‍, ഓഡിയോ-വീഡിയോ ഉപകരണങ്ങള്‍, മൊബൈല്‍, ടെലിഫോണ്‍, മൈക്രോവേവ് എന്നിവയാണ് നിക്ഷേപ്പിക്കെണ്ടാതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം ക്യു.എഫ് നടത്തുന്ന രണ്ടാമത്തെ വാര്‍ഷിക ഇ-വേസ്റ്റ് സംവിധാനത്തില്‍ യര്‍കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ഫ്‌ലോറസന്റ് വിളക്കുകള്‍ എന്നിവ നിക്ഷേപ്പിക്കാന്‍ പാടുള്ളതല്ല.

Latest news
MORE IN LATEST NEWS

MOST POPULAR