പഴയ ഖത്തരി റിയൽ കറൻസികൾ ഇനിയും മാറ്റിയെടുക്കാത്തവർ ഉണ്ടാക്കിൽ ഉടൻ തന്നെ പഴയതു മാറ്റി പുതിയവ വാങ്ങാൻ മറക്കേണ്ട. പഴയ നോട്ടുകൾ മാർച്ച് 19 മുതൽ അസാധുവാകും. ഖത്തർ സെൻട്രൽ ബാങ്കിന്റെ നേരത്തെയുള്ള പ്രഖ്യാപനം പ്രകാരമാണിത്. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ രൂപമാറ്റങ്ങളോടു കൂടിയ അഞ്ചാം സീരിസ്സിലെ 1, 5, 10, 50,100,500, നോട്ടുകളാണ് 2020 ഡിസംബർ 18 മുതൽ പ്രാബല്യത്തിലായത്.
ഖത്തറിന്റെ പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സാംസ്കാരികം, സസ്സ്യജാലങ്ങൾ, വിദ്യാഭ്യാസം, സമ്പത് വ്യവസ്ഥകൾ എന്നിവയെല്ലാം പ്രതിഫലിപ്പിക്കുന്നതാണ്. പഴയ നാലാം സീരിസ്സിലെ നോട്ടുകൾ മാറ്റി പുതിയവ വാങ്ങാൻ ഡിസംബർ 18 മുതൽ മൂന്നു മാസത്തെ സമയമാണ് സെൻട്രൽ ബാങ്ക് അനുവദിച്ചിരിക്കുന്നത്.
മാർച്ച് 19 വരെ പ്രാദേശിക ബാങ്കുകളിൽ നിന്നും അതിനു ശേഷം സെൻട്രൽ ബാങ്കിൽ നിന്നും പഴയ നോട്ടുകൾ മാറ്റിയെടുക്കുമെന്നു അധികൃതർ പ്രഖ്യാപിക്കുന്നത്.
