32.8 C
Qatar
Sunday, April 19, 2026

ദോഹ മെട്രോ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാകുമെന്ന് അധികൃതർ

- Advertisement -

ദോഹ: ദോഹ മെട്രോയിലെ സുരക്ഷ ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പൊതുഗതാഗത സുരക്ഷാ വിഭാഗം. ദോഹ മെട്രോക്ക് പുറമെ ലുസൈൽ ട്രാം സർവീസുകൾ, പൊതു ഗതാഗത ബസുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശീലങ്ങളും നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും പൊതുഗതാഗത സുരക്ഷാ മേധാവി സുൽത്താൻ അൽ നുഐമി അറിയിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളിൽ നിരീക്ഷണവും നിയന്ത്രങ്ങളും കടുപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യത്തെ പൊതു ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഗതാഗത വിഭാഗം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെ ആയിരിക്കും സുരക്ഷാ സംവിധാങ്ങൾ ഏകോപിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest news
MORE IN LATEST NEWS

MOST POPULAR