35.4 C
Qatar
Sunday, April 19, 2026

ജനുവരിയിൽ രാജ്യത്തെത്തിയത് 13,995 സന്ദർശകർ

- Advertisement -

ദോഹ: ജനുവരിയിൽ രാജ്യത്തെത്തിയത് 13,995 സന്ദർശകർ. കോവിഡ് കാലമായതിനാൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. 2020 ജനുവരിയെ (2,77,392 പേർ) അപേക്ഷിച്ച് 95 ശതമാനം കുറവ്. അതേസമയം 2020 ഡിസംബറിനെ അപേക്ഷിച്ച് 64.2 ശതമാനം വർധന. 8,524 സന്ദർശകർ മാത്രമാണ് ഡിസംബറിലെത്തിയത്.

ആസൂത്രണ കണക്കെടുപ്പ് അതോറിറ്റിയുടെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം ഒഷാനിയ ഉൾപ്പെടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 43 ഉം ജിസിസി രാജ്യങ്ങളിൽ നിന്നും 27 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 18 ശതമാനം പേരുമാണ് ജനുവരിയിലെത്തിയത്.

- Advertisement -

ഹോട്ടൽ ഒക്കുപെൻസി നിരക്ക് 53 ശതമാനമാണ്. ഡീലക്‌സ് ഹോട്ടൽ അപ്പാർട്‌മെന്റുകൾ, എല്ലാ വിഭാഗം നക്ഷത്ര ഹോട്ടലുകളുൾപ്പെടെയാണിത്. അതേസമയം ക്വാറന്റീൻ ഹോട്ടലുകൾ ഉൾപ്പെടുത്തിയിട്ടില്ല.

Latest news
MORE IN LATEST NEWS

MOST POPULAR