33.3 C
Qatar
Monday, April 20, 2026

അനധികൃതമായി കാറിൽ കടത്തിയ പണം പിടികൂടി

- Advertisement -

ദോഹ: ഖത്തറിലേക്ക് റോഡ് മാർഗം എത്തിയയാളിൽ നിന്നും വൻതോതിൽ സൂക്ഷിച്ച പണം പിടികൂടി. പണം കൈവശമുണ്ടായിരുന്ന കാര്യം ചെക്ക് പോസ്റ്റിൽ അറിയിക്കാതെ അനധികൃതമായി കടത്തുന്നതിനിടെയാണ് കസ്റ്റംസ് അധികൃതർ ഇയ്യാളെ പിടികൂടിയത്.

കാറിന്റെ വിവിധ സ്ഥലങ്ങളിലായും, ചെരുപ്പിനടിയിൽ പ്രത്യേക അറിയുണ്ടാക്കി ഒളിപ്പിച്ച നിലയിലുമായിരുന്നു പണം കണ്ടെത്തിയത്. രാജ്യത്തേക്ക് വരുന്ന എല്ലാവരും തങ്ങളുടെ പക്കലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ, പണം തുടങ്ങിയ വിവരങ്ങൾ കസ്റ്റംസിനെ അറിയിക്കേണ്ടതുണ്ട്.

- Advertisement -

പണത്തിന്റെയോ വിലപിടിപ്പുള്ള സാധനകളുടെയോ കൃത്യമായ വിവരം നൽകാതിരിക്കുകയും, തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്‌താൽ മൂന്നു വർഷത്തിൽ കുറയാത്ത ശിക്ഷയും, ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴ ലഭിക്കുന്നതാണ്.

Latest news
MORE IN LATEST NEWS

MOST POPULAR