22.9 C
Qatar
Saturday, April 18, 2026

ഖത്തറിൽ പൊടിക്കാറ്റ്: മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്

- Advertisement -

ദോഹ: ഖത്തറിൽ ഇന്നലെ രാവിലെ മുതൽ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും ആയതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വൈകീട്ട് ആറു മണിവരെ കടൽത്തീരത്ത് മിതമായ താപനില ആയിരിക്കുമെന്നും അതെ സമയം രാത്രിയിൽ തണുപ്പുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. പൊടിക്കാറ്റ് തുടരുന്ന സാഹ ചര്യത്തിൽ രാജ്യത്തെ എല്ലാ ജനങ്ങളും ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.,

Latest news
MORE IN LATEST NEWS

MOST POPULAR