29.4 C
Qatar
Sunday, April 19, 2026

ഗുണനിലവാരമുള്ള വായു ഉറപ്പാക്കാൻ 10 നിരീക്ഷണ സ്റ്റേഷനുകൾ കൂടി തുറക്കും

- Advertisement -

ദോഹ: രാജ്യത്ത് ഗുണനിലവാരമുള്ള വായു ഉറപ്പാക്കാൻ 10 നിരീക്ഷണ സ്റ്റേഷനുകൾ കൂടി തുറക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിലവിൽ വിവിധ സ്ഥലങ്ങളിലായി 20 സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. രാജ്യാന്തരവും, ദേശീയ പരിസ്ഥിതി മാനദണ്ഡവും അനുസരിച്ചാണ് വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നത്.

വർഷാവസാനം സ്റ്റേഷനകളുടെ എണ്ണം 30 ആക്കി ഉയർത്താനാണ് പദ്ധതിയെന്ന് എൻവിയോൺമെൻറ് ലബോറട്ടറി വകുപ്പിലെ എയർ ക്വാളിറ്റി മേധാവി അബ്ദുള്ള അലി അൽ ഖുലൈഫി വ്യക്തമാക്കി. 2022 ഫിഫ ലോകകപ്പ് വേദികളിമെല്ലാം സ്റ്റേഷനുകൾ തുറക്കും. അടിയന്തര ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന വായു ഗുണ നിലവാര സ്റ്റേഷനുകൾ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR