ദോഹ: ഖത്തറിലെ എൽ.ജി ഡീലർ ആയ “വീഡിയോ ഹോം & ഇലക്ട്രോണിക്” സെന്ററുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം (എം.ഒ.സി.ഐ) ഖത്തറിലെ 2016, 2018 ലെ ചില എൽ.ജി ടിവികൾ തിരിച്ച് വിളിച്ചു.
OLED65G6, OLED77G (2016), OLED65G8, OLED65W8, OLED77C8, തുടങ്ങിയ ടിവികളാണ് തിരിച്ചു വിളിച്ചത്. ഇത്തരം ടിവികൾ അമിതമായി ചൂടാകുന്നതിനാൽ ഇത് വൈദ്യുതി വിതരണത്തിലോ ബാക്ക് കവറിലോ ചില നാശമുണ്ടാക്കുകയും ടിവിയുടെ സാധാരണ പ്രവർത്തനം തടയുകയും ചെയ്യാം.
ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും ചില്ലറവ്യാപാരികൾ ടിവികളുടെ അറ്റകുറ്റപ്പണികളും പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് തിരിച്ചുവിളിക്കൽ കാമ്പെയ്ൻ.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഉപപോക്താക്കൾക്ക് അവരുടെ പരാതികൾ, അന്വേഷണങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ഉപഭോക്തൃ സംരക്ഷണ, വാണിജ്യ വിരുദ്ധ തട്ടിപ്പ് വകുപ്പിനെ അറിയിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
