ദോഹ: അൽ വക്രയിൽ രണ്ടാമത്തെ കോവിഡ് -19 ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം തുറക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ ജനൂബ് സ്റ്റേഡിയത്തിന് പിന്നിലാണ് അൽ വക്ര ഡ്രൈവ്-ത്രൂ സെന്റർ സ്ഥാപിച്ചിട്ടുള്ളത്.
ആഴ്ചയിൽ 7 ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവർത്തി സമയം. കേന്ദ്രത്തിലേക്കുള്ള അവസാന പ്രവേശന സമയം എല്ലാ ദിവസവും രാത്രി 9 മണി വരെയായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അൽ വക്ര കോവിഡ് -19 ഡ്രൈവ്-ത്രൂ വാക്സിനേഷൻ സെന്റർ ലുസൈൽ സെന്ററിന്റെ അതേ രീതിയിൽ പ്രവർത്തിക്കുമെന്നും, ഡോസ് സ്വീകരിക്കുന്നതിനായി ആളുകൾക്ക് ടാക്സികളിൽ പോകാമെന്നും എന്നാൽ കാൽനടയായി ആളുകളെ പ്രവേശിപ്പിക്കില്ലെന്നും മന്ത്രലയം അറിയിച്ചു.
