ദോഹ: ഖത്തറിലെ കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായ ക്യു.എൻ.സി.സി പ്രവർത്തനം രണ്ടു ഷിഫ്റ്റാക്കി ക്രമീകരിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും കോവിഡ് വാക്‌സിനേഷൻ സെന്റർ പ്രവർത്തിക്കുന്നതാണ്. രാവിലെ 8.00 മുതൽ വൈകീട്ട് 4.00 വരെയാണ് രാവിലത്തെ ഷിഫ്റ്റ്. ഉച്ചക്ക് 3.00 വരെയാണ് പ്രവേശനം.
രണ്ടാമത്തെ ഷിഫ്റ്റ് വൈകീട്ട് 7.00 മുതൽ പുലർച്ചെ ഒന്ന് വരെയാണ്. അർധരാത്രി 12.00 വരെയാണ് പ്രവേശനം. രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മാത്രമായുള്ള അൽ വക്രയിലെയും ലുസൈലിലെയും ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾ ദിവസവും ഉച്ചക്ക് 1.00 മുതൽ രാത്രി 11.00 വരെ പ്രവർത്തിക്കും.
READ ALSO: ഖത്തറിൽ കോവിഡ് വാക്‌സിനേഷന്റെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം
