ദോഹ: വാട്സാപ്പ് ഹാക്കിങ്ങ് ശ്രമങ്ങളിൽ ഉപപോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ (സി.ആർ.എ). വാട്സാപ്പ് ഹാക്കിങ് പ്രതിരോധിക്കാൻ ഉപപോക്താക്കളുടെ വാട്സാപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഫീച്ചർ പ്രവർത്തനമാക്കണമെന്നും അധികൃതർ അറിയിച്ചു.
മറ്റുള്ളവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ ഒരു വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കാൻ ഹാക്കർമാർ ശ്രെമിക്കുകയും അതിന്റെ ഭാഗമായി നമ്പറിന്റെ യഥാർത്ഥ ഉടമക്ക് 6 അക്കത്തിലുള്ള വെരിഫിക്കേഷൻ കോഡ് ലഭിക്കുയും ചെയുന്നു. വിവിധ മാർഗങ്ങളിലൂടെ ഈ കോഡ് ഹാക്കർ മാറുമായി ഷെയർ ചെയ്യാൻ ഉടമയെ പ്രേരിപ്പിക്കുകയും ഉടമ ഈ കോഡ് കൈമാറുന്നതോടു കൂടി വാട്സാപ്പിന്റെ പൂർ നിയന്ത്രണം ഹാക്കർമാർ ഏറ്റെടുക്കയും ചെയുന്നു.
ഇത് ഉപയോഗിച്ച് മറ്റു ഫോൺ നമ്പറുമായി ആശയാവിനിമയം നടത്തുകയും യഥാർത്ഥ ഉടമയെന്നു തെറ്റുധരിപ്പിച്ച് മറ്റുള്ളവരെ തട്ടിപ്പിനിരയാക്കുകയും ചെയുന്നു. അതിനാൽ ഇത്തരം ഹാക്കിങ് ശ്രമങ്ങളെ പ്രതിരോധിക്കാൻ വാട്സാപ്പ് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ആക്ടിവക്കുമ്പോൾ വെരിഫിക്കേഷൻ കോഡ് ആർക്കും ഷെയർ ചെയ്യരുതെന്നും അധികൃതർ അറിയിച്ചു.
