32.2 C
Qatar
Saturday, April 18, 2026

കോവിഡ് രൂക്ഷം: 9 ദിവസം കേരളത്തിൽ സമ്പൂർണ ലോക്ക് ഡൌൺ

- Advertisement -

തിരുവനന്തപുരം: മെയ് 8 മുതൽ 16 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തി സമയം പരിമിതപ്പെടുത്തും.

ആശുപത്രി സേവനങ്ങൾ, പാചക വാതക വിതരണം, ചരക്ക് നീക്കം തുടങ്ങിയ പ്രവർത്തിക്കും. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയാൽ പിടിച്ചെടുക്കും. ട്രെയിൻ സർവീസ് നിർത്തണോ എന്നുള്ളത് വൈകീട്ട് തീരുമാനിക്കും. നിയന്ത്രണങ്ങൾ വ്യക്തമാക്കി ഉത്തരവ് ഇന്ന് ഇറങ്ങും.

- Advertisement -
READ ALSO: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ മന്ത്രി സഭാ തീരുമാനം

ചെവ്വാഴ്ച ആരംഭിച്ച മിനി ലോക്ക് ഡൌൺ കാര്യമായ ഫലം കാണുന്നില്ലെന്ന പോലീസിന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണിത്. 80% പേരും അനവശ്യമായി യാത്ര ചെയ്യുകയാണെന്നും ചേദ്യം ചെയ്‌താൽ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡി.ജി.പിക്കു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR