28.9 C
Qatar
Thursday, April 23, 2026

പെരുന്നാൾ ദിനങ്ങളിലും കോവിഡ് പ്രതിരോധ നടപടികൾ തുടരുമെന്ന് എച്ച്.എം.സി

- Advertisement -

ദോഹ: പെരുന്നാൾ ദിനങ്ങളിലും കോവിഡ് പ്രതിരോധ നടപടികൾ തുടരുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ഡയറക്ടർ ഡോ. യൂസഫ് അൽ മസ്ലാമണി. ഖത്തറിൽ നിലവിലെ സ്ഥിതിഗതിയിൽ മാറ്റം വരുന്നത് വരെ പ്രതിരോധ നടപടികൾ തുടരുമെന്നും ചിലപ്പോൾ ചില നിയന്ത്രണങ്ങളിൽ മാറ്റം വരുത്താമെന്നും അദ്ദേഹം വ്യക്താക്കി.

കോവിഡിന്റെ ഗുരുതരമായ ലക്ഷണങ്ങളിൽ നിന്ന് വാക്‌സിനുകൾ ആളുകളെ സംരക്ഷിക്കുന്നു എന്നുള്ളതിന് തെളിവുകൾ കാണുന്നത് വളരെ പ്രോത്സാഹജനകമാണെന്നും എച്ച്.എം.സി യുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വിഡിയോയിൽ ഡോ. അൽ മസ്ലാമണി പറഞ്ഞു.

- Advertisement -

ഖത്തർ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന് മൊത്തം ഖത്തറിലെ 80 മുതൽ 90 ശതമാനം വരെ ആളുകൾക്ക് വാക്‌സിനേഷൻ നൽകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR