ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 367 പുതിയ കൊറോണ വൈറസ് കേസുകൾ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ,ഖത്തർ റിപ്പോർട്ട് ചെയ്തു.377 പേർ വൈറസിൽ നിന്ന് മുക്തി നേടി.ഖത്തറിൽ നിന്ന് കൊറോണ വൈറസ് മുക്തമായ മൊത്തം ആളുകളുടെ എണ്ണം 210,150 ആയി.പുതിയ 367 കേസുകളിൽ 245 കമ്മ്യൂണിറ്റി കേസുകളും 122 വിദേശത്ത് നിന്ന് മടങ്ങുന്ന യാത്രക്കാരും ആണ്. 54 നും 56 നും ഇടയിൽ പ്രായമുള്ള രണ്ട് പേരുടെ മരണവും മന്ത്രാലയം പ്രഖ്യാപിച്ചിറ്റുണ്ട്.ഇന്നത്തെ കണക്കനുസരിച്ച് മരണസംഖ്യ 538 ആയി.ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 214,830 ആണ്. 4,139 സജീവ കേസുകൾ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,809 ഡോസ് കോവിഡ് -19 വാക്സിനുകൾ നൽകിയതായും മന്ത്രാലയം അറിയിച്ചു.വാക്സിനേഷൻ പ്രചാരണം ആരംഭിച്ചതിനുശേഷം നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 2,233,616 ആണ്.
- Advertisement -
