ദോഹ:2022ഇൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനും 2023 നടക്കാനിരിക്കുന്ന എഎഫ്സി ഏഷ്യൻ കപ്പിനുമായുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) അറിയിച്ചു. ഖത്തർ, ഇന്ത്യ, ഒമാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവയാണ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമുകൾ.
കോവിഡ് കാരണം ഇത്തവണ നിരവധി മാനദണ്ഡങ്ങൾ ഉണ്ട് .ആരാധകർക്ക് മത്സരത്തിനുള്ള ടിക്കറ്റ് ലഭിക്കുമെന്നും 12 വയസോ അതിൽ കൂടുതലോ പ്രായം ഉണ്ടായിരിക്കണമെന്നും ക്യുഎഫ്‌എ വെബ്‌സൈറ്റിൽ പറയുന്നു.ടിക്കറ്റിന്റെ നിരക്ക് 20 ഖത്തർ റിയാൽ ആണ്. ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങൾ.
