ദോഹ : ഡിജിറ്റൽ ട്രാവൽ പാസ് വരും ആഴ്ചകളിൽ പ്രാബല്യത്തിൽ വരുമെന്ന് ആഗോള എയർലൈൻ ബോഡി അയാട്ട (IATA) മേധാവി വ്യാഴാഴ്ച അറിയിച്ചു .യാത്രക്കാർക്ക് അവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റും കോവിഡ് പരിശോധന ഫലങ്ങളും ഇതിലേക്കു ലിങ്ക് ചെയ്ത് അവരുടെ പാസ്പോർട്ടിന്റെ സുരക്ഷിതമായ ഡിജിറ്റൽ പതിപ്പ് സൃഷ്ടിക്കാൻ കഴിയും.
നിരവധി ആളുകളുടെ ആഗോള യാത്രയെ കൂടുതൽ സുഗമമാക്കാനും എയർപോർട്ട് ചെക്ക്-ഇൻ, എയർക്രാഫ്റ്റ് ബോർഡിംഗ് എന്നിവയിലെ സ്ക്രീനിംഗ് വേഗത്തിൽ ആവാനും അയാട്ടയുടെ മൊബൈൽ ആപ്പ് വളരെ ഉപകാരപ്രദമാകും .
ആവശ്യമായ രേഖകളെല്ലാം തന്നെ മൊബൈൽ ഫോണുകൾ വഴി എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. നിലവിൽ അറുപതിനായിരത്തോളം പേർ പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അയാട്ട വ്യക്തമാക്കി.
