34.4 C
Qatar
Sunday, April 19, 2026

ഓഗസ്റ്റ് മാസത്തെ ഇന്ധനവില വർധിപ്പിച്ച് ഖത്തർ പെട്രോളിയം

- Advertisement -

ദോഹ: ഓഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തർ പെട്രോളിയം പുറത്തുവിട്ടു. ഓഗസ്റ്റ് മാസത്തിൽ ഇന്ധനത്തിനു കൂടുതൽ നൽകേണ്ടി വരുമെന്നു ഖത്തർ പെട്രോളിയത്തിന്റെ പുതിയ വിലവിവരപ്പട്ടിക സൂചിപ്പിക്കുന്നു.പ്രീമിയം ഗ്രേഡ് പെട്രോളിന് ഓഗസ്റ്റിൽ ലിറ്ററിന് 2.05 ഖത്തർ റിയാൽ നൽകേണ്ടി വരും. ഇതു ജൂലൈയിലെ വിലയേക്കാൾ 10 ദിർഹം കൂടുതലാണ്.

- Advertisement -

സൂപ്പർ ഗ്രേഡ് പെട്രോളിന്റെ ഓഗസ്റ്റ് മാസത്തെ വില 2.10 ഖത്തർ റിയാലാണ്. അതിലും 10 ദിർഹത്തിന്റെ വർധനവാണ് നൽകിയിട്ടുള്ളത്. ഡീസലിന് അഞ്ചു ദിർഹം കൂടി 1.95 ഖത്തർ റിയാലാണ് ഓഗസ്റ്റ് മാസത്തെ വില. 2016 ഏപ്രിൽ വരെ ഊർജ- വ്യവസായിക മന്ത്രാലയം ആയിരുന്നു പെട്രോൾ വില നിശ്ചയിച്ചിരുന്നത്. എന്നാൽ സെപ്റ്റംബർ 2017 മുതൽ ഖത്തർ പെട്രോളിയം ആണ് ഓരോ മാസത്തേയും വിലവിവരപ്പട്ടിക പുറത്തു വിടുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR