29.1 C
Qatar
Sunday, April 19, 2026

കൊച്ചി,കണ്ണൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് തുച്ഛമായ ചിലവിൽ വിമാനയാത്രയൊരുക്കാൻ ഗോഫസ്റ്റ്, ഓഗസ്റ്റ് മുതൽ സർവീസ് തുടങ്ങും

- Advertisement -

ഏറ്റവും തുച്ഛമായ തുകക്ക് വിമാനയാത്ര യാഥാർത്ഥ്യമാക്കുന്ന ഇന്ത്യൻ വിമാനക്കമ്പനി ഗോ ഫസ്റ്റ് ദോഹയിൽ നിന്നും ഇന്ത്യയിലെ മൂന്നു നഗരങ്ങളിലേക്ക് യാത്ര ഈ മാസം മുതൽ ആരംഭിക്കുന്നു. ഗോഫസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇന്ത്യൻ നഗരങ്ങളായ മുംബൈ,കൊച്ചി,കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഈ മാസം മുതൽ വിമാനയാത്രാസൗകര്യമൊരുക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

മുംബൈയിൽ നിന്നും ഓഗസ്റ്റ് 5 മുതൽ ആഴ്ചയിൽ നാലു ദിവസം, അതായത് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ രാത്രി 8.10നു യാത്ര തിരിക്കുന്ന G8 1571 എന്ന വിമാനം രാത്രി 9.30നു തന്നെ ദോഹയിലെത്തും. തിരിച്ചു ദോഹയിൽ നിന്നും ഇതേ ദിവസങ്ങളിൽ രാത്രി 10നു യാത്ര തിരിക്കുന്ന G8 4471 വിമാനം പിറ്റേന്ന് പുലർച്ചെ 4നു മുംബൈയിലെത്തും.

- Advertisement -

ഓഗസ്റ്റ് 5 മുതൽ കൊച്ചിയിൽ നിന്നും G8 1572 വിമാനം ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തും. വ്യാഴം,ശനി ദിവസങ്ങളിൽ രാത്രി 7.45നു യാത്ര തിരിക്കുന്ന വിമാനം 9 മണിക്ക് ദോഹയിൽ എത്തിച്ചേരും. ദോഹയിൽ നിന്നും തിരിച്ചു ഇതേ ദിവസങ്ങളിൽ രാത്രി 10.30ക്ക് യാത്ര തിരിക്കുന്ന G8 4472 വിമാനം പിറ്റേന്ന് പുലർച്ചെ 5.30ക്ക് കൊച്ചിയിൽ എത്തിച്ചേരും.

- Advertisement -

ഓഗസ്റ്റ് ആറു മുതൽ കണ്ണൂരിൽ നിന്നും G8 1573 വിമാനം ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8 മണിക്കു യാത്ര തിരിക്കുന്ന വിമാനം രാത്രി 9.30ക്ക് ദോഹയിൽ എത്തിച്ചേരും. ദോഹയിൽ നിന്നും തിരിച്ചു ഇതേ ദിവസങ്ങളിൽ രാത്രി 10.30ക്ക് യാത്ര തിരിക്കുന്ന G8 4473 വിമാനം പിറ്റേന്ന് പുലർച്ചെ 5.15നു കണ്ണൂരിൽ എത്തിച്ചേരും. ഗോഫസ്റ്റിനു മുൻപേ എയർ ഇന്ത്യയും ഇന്ത്യയിലെ മൂന്നു നഗരങ്ങളിലേക്കും സർവീസ് വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR