22.6 C
Qatar
Friday, April 17, 2026

പബ്ലിക് പ്രോസീക്യൂഷന്റെ 70 ശതമാനം സേവനങ്ങളും ഇനി പുതിയ ആപ്പിൽ ലഭ്യമാകും

- Advertisement -

പബ്ലിക് പ്രോസിക്യൂഷന്റെ 70% സേവനങ്ങളും  ഇനി മുതൽ  ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അല്ലെങ്കിൽ പുതിയതായി ഇറക്കിയ മൊബൈൽ ആപ്പ് വഴി ലഭ്യമാകും. 46 സർവീസുകൾ ഉൾപ്പെടുപ്പെടുത്തി ഇലക്ട്രോണിക് സർവീസ് അപ്ലിക്കേഷന്റെ പുതിയ വേർഷൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കി. ഇത് 2016ൽ ഇറക്കിയ ആദ്യ പതിപ്പിന്റെ രണ്ടാം വേർഷനാണ് പബ്ലിക് പ്രോസിക്യൂഷൻ ഇലക്ട്രോണിക് പ്രോഗ്രാം എന്ന ഈ പുതിയ അപ്ലിക്കേഷൻ.

പബ്ലിക് പ്രോസീക്യൂഷന്റെ ഹെഡ് ക്വാർട്ടേഴ്സൊ  മറ്റു സർവീസ് സെന്ററുകളോ സന്ദർശിക്കാതെ ഇനി മുതൽ ഒരുവിധം എല്ലാം സർവീസുകളും ഇനി മുതൽ ജനങ്ങൾക്ക്‌ തന്നെ ഡിജിറ്റൽ രൂപത്തിൽ പ്രയോജനപ്പെടുത്താനാവുമെന്ന് ഇൻഫർമേഷൻ ടെക്നോളജി തലവനായ ഖാലിദ് അൽ ഓടൈബി പറഞ്ഞു. പുതിയ അപ്ലിക്കേഷൻ  പബ്ലിക് പ്രോസിക്യൂഷന്റെ ഭാഗമായി ഹെഡ്ക്വാർട്ടേഴ്‌സിലേക്കുള്ള വലിയൊരു ശതമാനം ജനങ്ങളുടെ ഒഴുക്ക് കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- Advertisement -

പുതിയ അപ്ലിക്കേഷൻ ഇംഗ്ലീഷിലും അറബിക്കിലും ലഭ്യമാണ്. ബാക്കിയുള്ള 30% സേവനങ്ങൾ മാത്രമേ ഇനി പബ്ലിക് പ്രോസീക്യൂഷൻ ഹെഡ്ക്വാർട്ടേഴ്സിലൂടെ ലഭ്യമാവുകയുള്ളൂ. പുതിയ അപ്ലിക്കേഷൻ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമാവുമെന്ന് അൽ ഓടൈബി വ്യക്തമാക്കി. നീതിന്യായ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത വക്കീലന്മാർക്കും കമ്പനികളുടെ  നിയമപ്രതിനിധികൾക്കും  ഇത് ഗുണകരമായേക്കും. കമ്മ്യൂണിക്കേഷൻ റിക്വസ്റ്റുകളെ കുറിച്ച് അറിയുന്നതിനും പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും  അപേക്ഷകൾ സമർപ്പിക്കുന്നതിനും പിഴ ഓൺലൈൻ ആയി ഒടുക്കുന്നതിനും കമ്മ്യൂണിക്കേഷൻ ഫയലിന്റെ ഫോട്ടോകോപ്പി ലഭിക്കാനും ഇനി മുതൽ പുതിയ അപ്ലിക്കേഷൻ ഉപയോഗിച്ച് തുടങ്ങാം.

Latest news
MORE IN LATEST NEWS

MOST POPULAR