24.7 C
Qatar
Sunday, April 19, 2026

65 വയസിനു മുകളിലുള്ളവർക്ക് പുതിയ കോവിഡ് ഡെൽറ്റ വകഭേദം കൂടുതൽ ഗുരുതരം, വാക്‌സിനേഷൻ ഉടൻ പൂർത്തിയാക്കണമെന്ന് ആരോഗ്യമേഖലയിലെ ഉന്നതാധികാരി

- Advertisement -

ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിട്ടുള്ള 65 വയസിനു മുകളിലുള്ളവരിൽ അധികവും വാക്‌സിനേഷൻ പൂർത്തിയാക്കാത്തവരാണെന്നു റുമൈല ഹോസ്പിലിന്റെ മെഡിക്കൽ ഡയറക്ടറും ഖത്തർ റീഹാബിലിറ്റേഷൻ സെന്ററിന്റെ ഡയറക്ടറുമായ ഡോക്ടർ ഹനാദി അൽ ഹമദ് മുന്നറിയിപ്പ് നൽകുന്നു.

65 വയസിനു മുകളിലുള്ള പത്തിൽ ഒമ്പതു പേരും വാക്‌സിനേഷൻ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെങ്കിലും കുറെയധികം ആളുകൾ കോവിഡ് ഇനിയും വൈറസിനെതിരെ വാക്‌സിനേഷൻ പൂർത്തിയാക്കാത്തവരുണ്ടെന്നു ഡോക്ടർ ഹനാദി ചൂണ്ടിക്കാണിക്കുന്നു. 65നു മുകളിൽ പ്രായമായവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിൽ ഭൂരിഭാഗവും വാക്‌സിൻ എടുക്കാത്തവരാണെന്നും അതുകൊണ്ട് തന്നെ വളരെ പെട്ടെന്നു തന്നെ നമ്മുടെയൊപ്പമുള്ള വയോധികർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ഡോക്ടർ ആഹ്വാനം ചെയ്യുന്നു.

- Advertisement -

പുതിയ കോവിഡ് വകഭേദം ലോകത്തെ പല രാജ്യങ്ങളിലും തീവ്ര രോഗലക്ഷണങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും പ്രത്യേകിച്ചും പ്രയധിക്യം ഉള്ളവർക്ക് കൂടുതൽ അപകടകരമാണെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. പുതിയ വകഭേദം വളരെ പെട്ടെന്നു പടർന്നു പിടിക്കുന്നതും കൂടുതൽ മാരക രോഗലക്ഷണങ്ങൾ ഉണ്ടാക്കുമെന്നും വ്യക്തമാക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR