ദോഹ: ഖത്തർ ടൂറിസത്തിന്റെ “വിസിറ്റ് ഖത്തർ” മൊബൈൽ ആപ്പിന്റെ അറബിക് പതിപ്പ് പുറത്തിറക്കി. ഈ പുതിയ പതിപ്പ് ഉപയോക്താക്കൾക്ക് രാജ്യത്തിന്റെ സേവനങ്ങളിലേക്കുള്ള ഒരു ഗൈഡ് ആയി പ്രവർത്തിക്കുന്നു. പുതിയ പതിപ്പിൽ ഓരോ ഇവന്റുകളുടെയും ഒരു സംയോജിത കലണ്ടർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഖത്തറിലെ ഇവന്റുകൾ ഏതൊക്കെയെന്നു തിരയാനും അവ പ്രത്യേകം ഫോൾഡറുകളിൽ സംരക്ഷിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നു.
ഉപയോക്താക്കൾക്ക് പുതിയ അനുഭവം നൽകുന്ന ക്ലൗഡ് അധിഷ്‌ഠിത ഡാറ്റ ഉപയോഗിക്കുന്ന അഡോബ് എക്സ്പീരിയൻസ് മാനേജർ എന്ന സാങ്കേതികവിദ്യയാണ് ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഉപയോക്താവിനു ഒരു ഡിജിറ്റൽ സഹയാത്രികനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ആപ്പ് ഇപ്പോൾ അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. ഖത്തറിലെ പൈതൃക സ്ഥലങ്ങൾ , സാഹസികത, ചില്ലറ വിൽപ്പന, സമ്പന്നമായ പാചക രംഗം എന്നിവയുൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഈ ആപ്പിൽ കണ്ടെത്താനാവും.
ആപ്ലിക്കേഷൻ രാജ്യമെമ്പാടുമുള്ള ജനപ്രീതിയാർജിച്ച സ്ഥലങ്ങളുടെ 360 ഡിഗ്രി കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അവരുടെ താമസസ്ഥലം ആസൂത്രണം ചെയ്യാനും കൂടാതെ അവരുടെ മുൻഗണനകളെ അടിസ്ഥാനമാക്കി താമസസ്ഥലം കണ്ടുപിടിക്കാൻ അതിൽ തന്നെയുള്ള മാപ്പ് അസിസ്റ്റന്റും ഉപയോഗിക്കാനാവും. വിസിറ്റ് ഖത്തറിന്റെ പുതിയ വേർഷൻ ആപ്പിൾ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സൗജന്യമായി ഈ ആപ്പ് ലഭ്യമാണ്.
