25 C
Qatar
Thursday, April 16, 2026

ഭക്ഷ്യസുരക്ഷ പരിശോധനകൾക്കായി സുശക്തമായ ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഖത്തർ

- Advertisement -

ദോഹ: ഭക്ഷ്യസുരക്ഷ, പരിസ്ഥിതി ആരോഗ്യ വകുപ്പുകൾ, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സംവിധാനങ്ങൾ, ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ്, സ്വകാര്യ കമ്പനികൾ എന്നിവയുമായി സഹകരിച്ച് ഇലക്ട്രോണിക് ഭക്ഷ്യ സുരക്ഷാ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഉടൻ തന്നെ അതിന്റെ ഔദ്യോഗിക പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പായി സിസ്റ്റവും അതിന്റെ ഇലക്ട്രോണിക്പരമായ ആവശ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

പ്രാദേശികവും ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ഭക്ഷണങ്ങൾക്കായുള്ള പരസ്പരം ബന്ധിതമായ മൂന്ന് ഇലക്ട്രോണിക് ഭക്ഷ്യ നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടുന്ന ഒരു പദ്ധതിയിലൂടെ ഖത്തറിലുടനീളം കർശനമായ ഭക്ഷ്യ നിയന്ത്രണം സാധ്യമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ പദ്ധതികളിലൊന്നാണിത്. ഈ മേഖലയിലെ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങൾ അനുസരിച്ച് ഭക്ഷ്യനിയന്ത്രണത്തിനു മികച്ച നിലവാരം ഉറപ്പാക്കാൻ റിസ്ക് ബേസ്ഡ് ലബോറട്ടറി അനാലിസിസാണ് ഇതിൽ പ്രയോജനപ്പെടുത്തുന്നത്.

- Advertisement -

ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ഹമദ് സീ പോർട്ട്, റുവൈസ് പോർട്ട്, അബു സാംറ ലാൻഡ് പോർട്ട് എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി/കയറ്റുമതി ചെയ്യുന്നതുമായ ഭക്ഷണത്തിന്റെ വലിപ്പത്തിനനുസൃതമായ ഇലക്ട്രോണിക് പരിശോധനയും ഡോക്യുമെന്റ് പരിശോധനയും വെർച്വൽ പരിശോധനയും പുതിയ സംവിധാനത്തിലൂടെ സാധ്യമാകുന്നു. 13,302 ഇൻകമിംഗ് ചരക്കുകളുമായി വിജയകരമായി പരീക്ഷിച്ച കസ്റ്റംസിന്റെ അൽ-നദീബ് ഇലക്ട്രോണിക് സിസ്റ്റവുമായി ഇതിനെ കൃത്യമായും ദൃഢതയോടെയും ബന്ധിപ്പിച്ചിട്ടുണ്ട്. കമ്പനികളുമായി വിശാലവും ഫലപ്രദവുമായ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഈ മേഖലയിൽ മികച്ച വികസനത്തിന് സാക്ഷ്യം വഹിച്ച ഖത്തറിലെ ഭക്ഷ്യ നിയന്ത്രണ സംവിധാനം കൂടുതൽ വികസിപ്പിക്കാനാണ് മന്ത്രാലയം പരിശ്രമിക്കുന്നതെന്നു പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ, പരിസ്ഥിതി ആരോഗ്യ വകുപ്പ് ഡയറക്ടർ വസൻ അബ്ദുള്ള അൽ-ബെക്കർ പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR