27.5 C
Qatar
Saturday, April 18, 2026

ഖത്തറിലേക്ക് മാരകശേഷിയുള്ള മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് പിടികൂടി

- Advertisement -

ഖത്തറിലേക്ക് മാരകശേഷിയുള്ള മയക്കുമരുന്നിനത്തിൽ പെട്ട മെതംഫെറ്റാമീൻ സമർത്ഥമായി കടത്താനുള്ള ശ്രമം കസ്റ്റംസ് ആൻഡ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് ഡിപ്പാർട്മെന്റ് വിജയകരമായി തടഞ്ഞു.
അന്വേഷണങ്ങൾക്കൊടുവിൽ ഒരു പേപ്പർ ബാഗിൽ പൊതിഞ്ഞ നിലയിൽ 569 ഗ്രാം മെതംഫെറ്റാമീൻ കണ്ടെടുക്കുകയായിരുന്നു.

നിയമവിരുദ്ധമായ വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്ന നൂതനഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാവിധ പിന്തുണയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR