ദോഹ: ഓഗസ്റ്റ് മാസത്തിൽ മുംബൈ എയർപോർട്ടിന്റെ ഏറ്റവും മികച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി ഖത്തറിലെ ദോഹ മാറി. മുംബൈ എയർപോർട്ട് ഇന്നലെ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) നിന്നും കഴിഞ്ഞ മാസം ഏകദേശം 41,410 യാത്രക്കാർ ദോഹയിലേക്ക് പറന്നു. ഇതിന് ശേഷം ദുബായിലേക്കും മാലിയിലേക്കും യഥാക്രമം 37,126, 18,190 യാത്രക്കാരുമായി മുംബൈയിൽ നിന്ന് വിമാനങ്ങൾ രാജ്യാന്തര യാത്ര നടത്തി.
ഖത്തർ എയർവേയ്സ്, ഇൻഡിഗോ, ഗോ ഫസ്റ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ദോഹയിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നു. യുഎസ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഈ മേഖലയിലെ ഏറ്റവും ഇഷ്ടപ്പെട്ട ട്രാൻസിറ്റ് എയർപോർട്ടായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മാറി.
2020 ഓഗസ്റ്റിൽ യാത്ര ചെയ്ത 400,000 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 1.5 ദശലക്ഷത്തിലധികം യാത്രക്കാർ ഓഗസ്റ്റ് മാസത്തിൽ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിന് പുറത്തേക്കും പറന്നിട്ടുണ്ട്.
എയർപോർട്ടിൽ നിന്നും ഏകദേശം 14,02,369 ആഭ്യന്തര യാത്രക്കാരും 1,84,787 പേർ അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും പറന്നു. ഓഗസ്റ്റ് മാസത്തിൽ ഏകദേശം 7,85,479 യാത്രക്കാർ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി. അതേസമയം 8,01,677 യാത്രക്കാർ വിവിധ ആഭ്യന്തര, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയി. യഥാക്രമം 2,42,085, 1,11,026, 95,089 യാത്രക്കാരുമായി സിഎസ്‌എംഐഎയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്ന ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളായി ഡൽഹി, ബാംഗ്ലൂർ, ഗോവ എന്നിവ രജിസ്റ്റർ ചെയ്തു.
CSMIA യിൽ നിന്നും ഖത്തർ എയർവേസ്, ഇൻഡിഗോയും എയർ ഇന്ത്യയും അന്താരാഷ്ട്രതലത്തിൽ ഭൂരിഭാഗം യാത്രക്കാർക്കും സേവനം നൽകി.
ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര എന്നിവയാണ് ആഭ്യന്തര റൂട്ടുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരെ വഹിച്ചത്.
