27.7 C
Qatar
Thursday, April 16, 2026

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ മരങ്ങൾ, “പ്ലാന്റ് മില്യൺ ട്രീ” പദ്ധതിക്കു കീഴിൽ അരലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി മന്ത്രാലയം

- Advertisement -

മുനിസിപ്പാലിറ്റി & പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ‘പ്ലാന്റ് മില്യൺ ട്രീ’ പദ്ധതി പ്രകാരം ഖത്തറിലുടനീളം അരലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു.

“ഇതുവരെ ഞങ്ങൾ 530,000 മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ 2022 ഫിഫ ലോകകപ്പിന് മുമ്പ് ഒരു ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നു,” ഇന്നലെ പത്രസമ്മേളനത്തിൽപബ്ലിക് പാർക്ക്സ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അലി അൽ ഖൗരി പറഞ്ഞു.

- Advertisement -

പാരീസ് ഉടമ്പടിയിലെ വ്യവസ്ഥകൾ പ്രകാരം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും കാർബൺ പ്രക്ഷേപണപരിധി കുറയ്ക്കുന്നതിനുമുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് 2019 മാർച്ച് മാസത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേർന്ന് ‘പ്ലാന്റ് മില്യൺ ട്രീ’ എന്ന സംരംഭം ഉദ്ഘാടനം ചെയ്തത്.

പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പരിസ്ഥിതി കാര്യ വകുപ്പിന്റെ കാലാവസ്ഥാ വ്യതിയാന വിഭാഗം ആരംഭിച്ച സംരംഭം കീഴിൽ പൊതുമരാമത്ത് അതോറിറ്റിയുമായും മറ്റ് സ്ഥാപനങ്ങളുമായും സംഘടനകളുമായും ഏകോപിപ്പിച്ച് പൊതു ഉദ്യാന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണെന്ന് അൽ ഖൗരി വ്യക്തമാക്കി.

- Advertisement -

“ഖത്തറിലെ പൊതു പാർക്കുകളുടെ എണ്ണം ഇതുവരെ 104 ആയി ഉയർന്നിട്ടുണ്ട്, എല്ലാ പാർപ്പിട മേഖലയിലും ഒരു പാർക്ക് നിർമ്മിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു,” അൽ ഖൗരി പറഞ്ഞു.നിലവിൽ, പുതിയ ആസൂത്രണമനുസരിച്ച് സൗന്ദര്യവൽക്കരണ പദ്ധതികളുടെ ആവശ്യകതകൾ പാലിച്ച് സാധ്യമായ എല്ലാ പാർപ്പിട മേഖലകളിലും ഒരു പൊതു പാർക്ക്, നടപ്പാത, സൈക്ലിംഗ് ട്രാക്ക് എന്നിവ നൽകുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പച്ചപ്പ് വർധിപ്പിക്കുക, ലാൻഡ്സ്കേപ്പിംഗ് വർദ്ധിപ്പിക്കുക, കാർബൺ ഉദ്‌വമനം കുറയ്ക്കുക, ജീവിതനിലവാരം ഉയർത്തുക എന്നിവയും സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്,” അൽ ഖൗരി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR