ദോഹ: ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് ഘറഫാത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് ടണൽ റോഡ് താത്കാലികമായി അടച്ചുപൂട്ടുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഘൽ അറിയിച്ചു.
ഖലീഫ അവന്യൂ പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനായി സെപ്റ്റംബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതൽ സെപ്റ്റംബർ 17 വെള്ളിയാഴ്ച രാത്രി 12 വരെ റോഡ് അടച്ചിടുമെന്നാണ് അറിയിക്കുന്നത്.
ഘരഫാത്ത് അൽ റയ്യാനിൽ നിന്ന് വരുന്നവരും ദോഹയിലേക്ക് പോകുന്നവരുമായ റോഡ് ഉപയോക്താക്കളെ ചേർത്തിട്ടുള്ള മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ സിഗ്നലൈസ് ചെയ്ത ഘരഫാത് അൽ റയ്യാൻ ഇന്റർചേഞ്ചിലേക്ക് നിയന്ത്രിച്ചു കൊണ്ടു പോവും.

ഈ ട്രാഫിക് മാറ്റത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പൊതുമരാമത്ത് അതോറിറ്റി സൈൻബോർഡുകൾ സ്ഥാപിക്കും. കൂടാതെ എല്ലാ റോഡ് ഉപയോക്താക്കളും അവരുടെ സുരക്ഷ പരിരക്ഷിക്കുന്നതിന് അനുവദനീയമായ വേഗപരിധി പാലിക്കാനും സൈൻബോർഡുകൾ പിന്തുടരാനും അഷ്ഘൽ ആവശ്യപ്പെടുന്നു.
