ദോഹ: അതിമാരക മയക്കുമരുന്നിനത്തിൽ പെട്ട ഷാബു ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് ഡിപ്പാർട്ട്‌മെന്റ് കസ്റ്റംസിന്റെ തപാൽ ചരക്ക് വിഭാഗം വിദഗ്ദ്ധമായി പരാജയപ്പെടുത്തി.
ഏഷ്യയിലെ ചില ഭാഗങ്ങളിൽ പ്രചാരത്തിലുള്ള നിയമവിരുദ്ധമായ മെത്താംഫെറ്റാമീൻ മരുന്നിനെ വിളിക്കുന്ന ഒരു പ്രാദേശിക പദമാണ് ഷാബു/ഷാബോ.
കസ്റ്റംസ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലും ഫോട്ടോയിലും 581 ഗ്രാം ഷാബു വ്യക്തിഗത വസ്ത്രങ്ങൾ അടങ്ങിയ ബോക്സ് ഷിപ്പിംഗിന്റെ വശത്തെ ചുമരുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
നിയമവിരുദ്ധമായ വസ്തുക്കൾ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.
യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്ന നൂതനഉപകരണങ്ങളും തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാവിധ പിന്തുണയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നൽകിവരുന്നുണ്ട്.
