29.1 C
Qatar
Sunday, April 19, 2026

ഖത്തറിൽ ഈ വരാന്ത്യത്തിൽ കനത്ത ചൂട് അനുഭവപ്പെട്ടേക്കാം, മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാവകുപ്പ്

- Advertisement -

ദോഹ: വാരാന്ത്യത്തിൽ ഖത്തറിലെ ചില സ്ഥലങ്ങളിൽ കാലാവസ്ഥ മങ്ങിയതായിരിക്കുമെന്നും തുടർന്ന് ചൂടുള്ള പകൽ സമയമാകുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.

വാരാന്ത്യത്തിൽ അന്തരീക്ഷതാപനില 28 ഡിഗ്രി സെൽഷ്യസ് മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

- Advertisement -

വ്യാഴാഴ്ചത്തെ കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറൻ ദിശയിൽ 7 മുതൽ 17 നോട്ടിക്കൽ മൈൽ വേഗത്തിലും ചിലയിടങ്ങളിൽ 22 നോട്ടിക്കൽ മൈൽ വരെ വർദ്ധിക്കാമെന്നും പ്രവചിക്കുന്നു. വെള്ളിയാഴ്ച മുതൽ ശനിയാഴ്ചവരെ, കാറ്റ് ആദ്യം 5 നോട്ടിക്കൽ മൈൽ താഴെ വേഗത്തിൽ വീശിയേക്കാം. തുടർന്ന് വടക്കുപടിഞ്ഞാറു നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിലും വീശാൻ സാധ്യതയുണ്ട്.

വ്യാഴാഴ്ച കടൽത്തീരത്തിലെ കടലിന്റെ ഉയരം 1 മുതൽ 4 അടി വരെയായിരിക്കും. കടൽത്തീരത്ത് ചില സമയങ്ങളിൽ ഇത് 6 അടി വരെ ഉയരാൻ സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ കടലിന്റെ ഉയരം 1 മുതൽ 2 അടി വരെ ഉയർന്നേക്കാം. ഉൽക്കടലിൽ 3 അടി വരെ ഉയരാനിടയുണ്ട്. 
വാരാന്ത്യത്തിലെ ദൃശ്യപരത പ്രധാനമായും 4 കിലോമീറ്റർ മുതൽ 9 കിലോമീറ്റർ വരെ ആയിരിക്കും.

Latest news
MORE IN LATEST NEWS

MOST POPULAR