25.1 C
Qatar
Thursday, April 16, 2026

ഖത്തറിൽ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ വിധികൾ വേഗത്തിൽ നടപ്പാവും

- Advertisement -

ദോഹ: പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ കോടതി വിധികള്‍ ഇനി വേഗത്തില്‍ നടപ്പാവും. ഇതിനായി പുതിയ ജുഡീഷ്യല്‍ എക്സിക്യൂഷന്‍ ഓഫീസ് തുറന്ന് ഖത്തർ.

ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയവും സുപ്രീം ജുഡീഷ്യറി കൗണ്‍സിലും ചേര്‍ന്നാണ് ഉത്തരവുകള്‍ വേഗത്തില്‍ നടപ്പാക്കാനും കുറഞ്ഞ സമയത്തിനുള്ളിൽ പൂര്‍ത്തിയാക്കാനുമായി പുതിയ ഓഫീസ് തുറന്നത്.

- Advertisement -

അല്‍ഹുദ ടവറില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് തൊഴില്‍ തര്‍ക്ക പരിഹാര കമ്മിറ്റിയിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. തൊഴില്‍ പരാതികള്‍ കോടതി സംവിധാനവുമായി ബന്ധിപ്പിച്ചു കൊണ്ടാകും ഓഫീസ് പ്രവര്‍ത്തനം.

കോടതി വിധികള്‍ നടപ്പാക്കുന്നതിനും അപ്പീലുകളുടെ രജിസ്ട്രേഷനുമായി ഓട്ടോമാറ്റിക് രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്തുക, കമ്മിറ്റികള്‍ പുറപ്പെടുവിക്കുന്ന തൊഴില്‍ സംബന്ധമായ കോടതി വിധികളും തീരുമാനങ്ങളും വേഗത്തില്‍ നടപ്പാക്കുക, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളും ഓഫീസും തമ്മില്‍ നേരിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം ഇവയെല്ലാമാണ് ഓഫീസിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR