ദോഹ: ഈ ശൈത്യകാലത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനിലയാണ് അബു സംരയിൽ രേഖപ്പെടുത്തിയതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്.
അബു സംരയിൽ താപനില 5 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ വകുപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അറിയിച്ചു.
അതേസമയം വടക്കുപടിഞ്ഞാറൻ കാറ്റ് വീണ്ടുമെത്തുന്നതിനാൽ 2022 ഫെബ്രുവരി 12 ശനിയാഴ്ചയ്ക്കും 2022 ഫെബ്രുവരി 14 തിങ്കളാഴ്ചയ്ക്കും ഇടയിൽ താപനിലയിൽ കുറവുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
പുതിയ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് 12-22 കി.മീറ്ററും 30 കി.മീറ്ററിൽ വേഗത്തിൽ വീശുന്നത് പൊടിപടലത്തിനും തുറസ്സായ സ്ഥലങ്ങളിൽ 2 കിലോമീറ്ററിൽ താഴെ ദൃശ്യപരതയ്ക്കും കാരണമാകുമെന്ന് വകുപ്പ് അറിയിച്ചു.
ഈ സമയത്ത് കൂടിയ താപനില 18-23 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 8-15 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. അതേസമയം രാത്രിയിലും അതിരാവിലെയും പ്രകടമായ താപനിലയേക്കാൾ കുറവായിരിക്കും.
ഈ സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സമുദ്ര പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും ഖത്തർ കാലാവസ്ഥാ നിരീക്ഷകർ അഭ്യർത്ഥിച്ചു.
