34.4 C
Qatar
Sunday, April 19, 2026

നിയമലംഘനങ്ങൾക്ക് 12 ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ലൈസൻസും പിൻവലിച്ച് തൊഴിൽ മന്ത്രാലയം

- Advertisement -

ദോഹ: നിയമങ്ങൾ ലംഘിച്ചതിന് 12 ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ലൈസൻസ് പിൻവലിക്കുകയും ചെയ്യുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഗാർഹിക തൊഴിലാളികളുടെ തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുറപ്പെടുവിച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് മന്ത്രാലയം അന്വേഷണം നടത്തുകയായിരുന്നു.

ഗാർഹിക തൊഴിലാളികളുടെ ഗ്യാരന്റി നീട്ടാനുള്ള തീരുമാനം നടപ്പാക്കുന്നതിനോ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിന് പരമാവധി വില നിശ്ചയിക്കുന്നതിനോ ഹോട്ട്‌ലൈൻ 40288101 അല്ലെങ്കിൽ info@mol.gov.qa എന്ന ഇ- മെയിൽ വിലാസം മുഖേനയോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നിന്ന് എന്തെങ്കിലും ദുരുപയോഗങ്ങളോ ലംഘനങ്ങളോ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം എല്ലാ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR