32.2 C
Qatar
Saturday, April 18, 2026

കായികതാരങ്ങൾക്കും ജീവനക്കാർക്കും മെഡിക്കൽ പരിശോധന നടത്തുമെന്ന് ക്യുസിസി

- Advertisement -

ദോഹ: കായിക പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ടീം ഖത്തർ അത്‌ലറ്റുകൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും ആവശ്യമായ മെഡിക്കൽ പരീക്ഷകൾ ആരംഭിക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) ഇന്നലെ പ്രഖ്യാപിച്ചു.

രാജ്യത്ത് കായിക പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നതിനായി അനുകൂല സാഹചര്യങ്ങൾ ഉണ്ടായി വരുന്നുണ്ട്.
രാജ്യത്തെ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും താൽക്കാലികമായി നിർത്തിവക്കുന്നതായി മെയ് 17 നാണ് ക്യുഒസി പ്രഖ്യാപിച്ചിരുന്നത്.

- Advertisement -

കൊറോണ വൈറസ് വ്യാപനം തടയാൻ ഖത്തർ സ്വീകരിച്ച പ്രതിരോധ നടപടികൾക്കനുസൃതമായാണ് തീരുമാനമെടുത്തതെന്നും എല്ലാ കായികതാരങ്ങളുടെയും, ജീവനക്കാരുടെയും, കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പുമായി സഹരിച്ച് പ്രവർത്തിക്കുമെന്നും ഒളിമ്പിക് കമ്മിറ്റി പ്രസ്താവിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR