32.2 C
Qatar
Saturday, April 18, 2026

ഖത്തറിൽ അടുത്ത അധ്യയന വർഷത്തേക്കുള്ളപാഠപുസ്തകങ്ങൾ അച്ചടിക്കാൻ തയ്യാറായി

- Advertisement -

ദോഹ: ഖത്തറില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ തയ്യാറായതായി അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം കരിക്കുലം കമ്മറ്റിയെ ഉദ്ധരിച്ചു പ്രാദേശിക അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഹൈസ്‌ക്കൂള്‍ പാഠ ഭാഗങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തിയാണ് ഇത്തവണ കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.

- Advertisement -

പന്ത്രണ്ടാം ക്ലാസിലേക്കുള്ള പാഠ ഭാഗങ്ങള്‍ ഇതില്‍ ഉള്‍പെടുന്നില്ലെന്ന് വിദ്യാഭ്യാസം മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മറ്റു ക്ലാസുകളിലേക്കുള്ള സയന്‍സ്, കണക്ക് വിഷയങ്ങളില്‍ യാതൊരു മാറ്റവും ഇത്തവണ അധികൃതര്‍ വരുത്തിയിട്ടില്ല.

ഭാഷ സംബന്ധമായ പാഠ പുസ്തകങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. രാജ്യത്തെ എല്ലാ സ്‌കൂളുകളും കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായുള്ള മന്ത്രാലയത്തിന്റെ സംരംഭങ്ങളില്‍ സഹകരിച്ചത് അഭിനന്ദാര്‍ഹമാണെന്നും വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

English summary; textbooks to be published in the next academic year is ready

Latest news
MORE IN LATEST NEWS

MOST POPULAR