34.5 C
Qatar
Saturday, April 18, 2026

ഗൾഫ് നാടുകളിലേക്കുള്ള നഴ്സ് റിക്രൂട്മെന്റിനെക്കുറിച്ചുള്ള അധിക്ഷേപ പ്രസംഗം, ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ സ്ഥാനത്തുനിന്നും ദുർഗാദാസിനെ നീക്കി

- Advertisement -

ദോഹ: ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിനെക്കുറിച്ച് വിദ്വേഷപ്രസംഗം നടത്തിയ ദുർഗാദാസിനെ ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവിയിൽ നിന്നും നീക്കിയതായി ഖത്തർ മലയാളം മിഷൻ അറിയിച്ചു. ഖത്തർ മലയാളം മിഷൻ കോർഡിനേറ്റർ പദവി ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി മലയാളം മിഷൻ വ്യക്തമാക്കി.

ദുർഗാദാസിന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധവും തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പരാമർശമെന്നും മിഷൻ ചൂണ്ടിക്കാട്ടി

- Advertisement -

കോർഡിനേറ്റർ സ്ഥാനത്തു നിന്നും നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ഖത്തർ മലയാളം മിഷൻ പ്രസിഡന്റ് അയച്ച മെയിലും ശബ്ദസന്ദേശവും, മറ്റ് വിവിധ ചാപ്റ്ററുകളിൽ നിന്നും വന്ന മെയിലുകൾ
, വിവിധ മാധ്യമ വാർത്തകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.

ഉത്തരവ് ചുവടെ ചേർത്തിരിക്കുന്നു :

Latest news
MORE IN LATEST NEWS

MOST POPULAR