32.8 C
Qatar
Sunday, April 19, 2026

ഖത്തറിൽ കൊവിഡ് വ്യാപനം കുറയുന്നു: ഇന്ന് 1165 പേർ രോഗമുക്തരായി

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 557 പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1165 പേർ വൈറസിൽ മുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 97272 ആയി.
ഇന്ന്  നാല് പേരാണ് കോവിഡ്-19 ബാധിച്ച് മരിച്ചത്.
52, 53, 63, 76 ഉം വയസ് പ്രായമുള്ളവരാണ് മരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള  കോവിഡ് -19 കേസുകളുടെ എണ്ണം 102110 ആണ്.
ഇന്ന് 4 മരണങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിച്ച് 142 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  4568 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇന്നലെ മാത്രം 40 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4 ആളുകളെ കോവിഡ് ബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ 145 ആളുകളാണ് ഐസിയുവിൽ ഉള്ളത്.

കോവിഡ്-19 വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളവർ വളരെപ്പെട്ടെന്ന് തന്നെ 16000 എന്ന കൊറോണ ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുകയോ, അല്ലെങ്കിൽ ഹെൽത്ത്‌ സെന്ററുകളിൽ ചെന്ന് നേരിട്ട് ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്നും, രോഗബാധ നേരത്തേ കണ്ടെത്തിയാൽ വളരെപ്പെട്ടെന്നുള്ള രോഗമുക്തിക്ക് അത്‌ സഹായിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

- Advertisement -

മുയിതർ (Muaither) ഹെൽത്ത് സെന്റർ, അൽ ഖൈൽ ഹെൽത്ത് സെന്റർ,
ഉം സ്ലാൽ (Umm Slal) ഹെൽത്ത് സെന്റർ, അൽ ഗറഫ ഹെൽത്ത് സെന്റർ എന്നിവയാണ് പ്രധാന കൊവിഡ് സ്ക്രീനിംഗ് കേന്ദ്രങ്ങൾ.

English summary; 557 Covid-19 cases, 1165 recoveries and 4 deaths in Qatar on July 9

Latest news
MORE IN LATEST NEWS

MOST POPULAR