23.5 C
Qatar
Saturday, April 18, 2026

പ്രതിദിനം 16000 ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ തയ്യാറായി ദോഹയിലെ വിമാനത്താവളങ്ങൾ

- Advertisement -

ദോഹ: ഖത്തറിലെ രണ്ട് വിമാനത്താവളങ്ങളായ ദോഹ ഇന്റർനാഷണൽ എയർപോർട്ടും ഹമദ് ഇന്റർനാഷണൽ എയർപോർട്ടും ലോകത്തിലെ ഏറ്റവും അഭിമാനകരമായ ടൂർണമെന്റായ ഫിഫ ലോകകപ്പിനായി ലോകമെമ്പാടുമുള്ള 16,000-ത്തിലധികം കാണികളെയും ഫുട്ബോൾ ആരാധകരെയും സ്വീകരിക്കാൻ പരമാവധി ശേഷിയിൽ പ്രവർത്തിക്കും.

ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ 5000 മുതൽ 6000 വരെ ഫുട്ബോൾ ആരാധകരും ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ പ്രതിദിനം 8,000 മുതൽ 10,000 വരെ ഫുട്‌ബോൾ ആരാധകരും പ്രോസസ് ചെയ്യുമെന്ന് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു.

- Advertisement -

ഖത്തർ എയർവേയ്‌സും നാല് ഗൾഫ് എയർലൈനുകളും തമ്മിൽ ഇന്നലെ ഒരു ധാരണാപത്രം ഒപ്പുവച്ചു. അതിൽ ധാരണയായതു പ്രകാരം പ്രതിദിനം 30 റൊട്ടേഷനുകളോടെ  2,700 ആരാധകരെ ഫ്ലൈ ദുബായ് കൊണ്ടുവരും. കുവൈറ്റ് എയർവേയ്‌സ് 1,700 ആരാധകരെ പ്രതിദിന 10 റൊട്ടേഷനുകളിൽ കൊണ്ടുവരും. ഒമാൻ എയർ 24 പ്രതിദിന റൊട്ടേഷനുകളിൽ  3,400 ആരാധകരെ കൊണ്ടുവരാൻ ഒരുങ്ങുന്നു. ഒപ്പം സൗദിയയും പ്രതിദിനം 30 വരെ റൊട്ടേഷനുകളിലായി
10,000 വരെ ആരാധകരെയും കൊണ്ടുവരും.

Content Highlights: Doha airports to receive over 16,000 football fans

Latest news
MORE IN LATEST NEWS

MOST POPULAR