25.5 C
Qatar
Sunday, April 19, 2026

അറബ്, ഇസ്ലാമിക സംസ്‌കാരത്തിന് വിരുദ്ധമായ പുസ്തകങ്ങൾ പിൻവലിച്ച് മന്ത്രാലയം

- Advertisement -

ദോഹ: ഇസ്ലാമിക സംസ്‌കാരത്തിന് വിരുദ്ധമായ നിരവധി ലൈസൻസില്ലാത്ത പുസ്തകങ്ങൾ ഒരു ബുക്ക് സ്റ്റോറിൽ നിന്ന് സാംസ്‌കാരിക മന്ത്രാലയം പിൻവലിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

കമ്മ്യൂണിറ്റിയുടെ മൂല്യങ്ങളെ മുൻനിർത്തി, അറബ്, ഇസ്‌ലാമിക സംസ്‌കാരത്തിന് വിരുദ്ധമായ നിരവധി ലൈസൻസില്ലാത്ത പുസ്‌തകങ്ങൾ ലംഘനം നടത്തുന്ന കടകളിൽ നിന്ന് സാംസ്‌കാരിക മന്ത്രാലയം പിൻവലിച്ചതായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

- Advertisement -

ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Ministry withdraws books contradicting Arab and Islamic culture

Latest news
MORE IN LATEST NEWS

MOST POPULAR