29.4 C
Qatar
Sunday, April 19, 2026

പുതിയ 20 പ്രതിവാര നേത്രരോഗ ക്ലിനിക്കുകൾക്ക് തുടക്കമിട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ

- Advertisement -

ദോഹ: രോഗികൾക്ക് കൃത്യസമയത്ത് പരിചരണം ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഭാഗമായ ആംബുലേറ്ററി കെയർ സെന്ററിലെ ഒഫ്താൽമോളജി വിഭാഗം 20 പുതിയ പ്രതിവാര ക്ലിനിക്കുകൾ അവതരിപ്പിച്ചു.

“ആഴ്ചയിൽ 21 പുതിയ ക്ലിനിക്കുകൾ ചേർക്കുന്നതിലൂടെ, ഞങ്ങളുടെ ക്ലിനിക്കുകൾ സന്ദർശിക്കുന്ന രോഗികളുടെ എണ്ണം ആഴ്ചയിൽ 20% ത്തിലധികം വർദ്ധിപ്പിച്ചു. പുതിയ ക്ലിനിക്കുകൾക്ക് മുമ്പ് ഞങ്ങൾ ആഴ്ചയിൽ ശരാശരി 1,130 രോഗികളെ കണ്ടു. ഇപ്പോൾ ഞങ്ങൾ ആഴ്ചയിൽ 1,370-ലധികം രോഗികളെ കാണുന്നു.” ഒഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഒമർ അൽ ഖഹ്താനി പറയുന്നു.

- Advertisement -

രോഗികൾക്കുള്ള ഔട്ട്‌പേഷ്യന്റ് സ്‌ലോട്ടുകൾ വർധിപ്പിച്ച് മുമ്പത്തേതിനേക്കാൾ 30 മിനിറ്റ് നേരത്തെ ആരംഭിച്ച് ക്ലിനിക്കിന്റെ സമയവും മാറ്റിയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ രോഗികളുടെ കാത്തിരിപ്പ് കുറയ്ക്കാനും കൃത്യസമയത്ത് ക്ലിനിക്കിലെ രോഗികളുടെ സ്ഥിരമായ ഒഴുക്ക് നിലനിർത്താനും സഹായിക്കുന്നതിനായി ഈവനിംഗ് ഒഫ്താൽമോളജി ഡയഗ്നോസ്റ്റിക് ക്ലിനിക്കുകൾ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: HMC introduces over 20 new weekly ophthalmology clinics

Latest news
MORE IN LATEST NEWS

MOST POPULAR