ദോഹ: പ്രാദേശിക വിപണിയിൽ നിന്ന് സ്‌പ്രെഡപ്പ് ചോക്കോ എന്ന ചോക്ലേറ്റ് ഉത്പന്നം പിൻവലിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു.
ചിലരിൽ അലർജിയുണ്ടാക്കുന്ന ബദാം പരിപ്പ് അടങ്ങിയിട്ടുണ്ടെന്ന് ഉൽപ്പന്ന ലേബലിൽ രേഖപ്പെടുത്താത്തതിനാലാണ് ബെൽജിയത്തിൽ നിന്നുള്ള ഉൽപ്പന്നം വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നത്.
ഉൽപ്പന്നത്തിന്റെ വിവരം:
ചോക്കോ ഹസൽനട്ട്
ഉത്ഭവ രാജ്യം: ബെൽജിയം
ബ്രാൻഡ്: SPAR
ഉൽപ്പാദന തീയതി: 28/2/2022
കാലഹരണപ്പെടുന്ന തീയതി: 31/12/2022
Content Highlights : MoPH withdraws a spreadable chocolate product from Qatar market
