32.6 C
Qatar
Friday, April 24, 2026

ഖത്തറില്‍ വരും ദിവസങ്ങളില്‍ പട്രോളിംഗ് ശക്തമാവും

- Advertisement -

ദോഹ: ഖത്തറില്‍ അടുത്ത ദിവസങ്ങളിൽ പട്രോളിംഗ് സംവിധാനങ്ങള്‍ നിർബന്ധമാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അല്‍ മുറൂര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക, പൊതു നിരത്തുകളിലെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് അധികൃതര്‍ ശ്രദ്ധിക്കുക. നിയമ ലംഘകർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാവുമെന്നും അധികൃതർ അറിയിച്ചു.

- Advertisement -

ഖത്തറിലെ വിദൂര പ്രദേശങ്ങളിലെ നിരീക്ഷണങ്ങള്‍, 24 മണിക്കൂറും സേവനങ്ങള്‍ എന്നിവയാണ് ട്രാഫിക് പൊലീസ് ചെയ്യുന്ന മറ്റു സേവനങ്ങള്‍. കൊവിഡുമായി ബന്ധപെട്ട് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary; Patrolling in Qatar will intensify in the coming days

Latest news
MORE IN LATEST NEWS

MOST POPULAR