ദോഹ: സബ അല്‍ അഹമ്മദ് ഇടനാഴിയിലേക്കുള്ള ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിന്റെ പുനരുദ്ധാരണ പ്രവർത്തികൾ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി അല്‍ ഗറഫ ഇന്റര്‍ചേഞ്ച് ഇന്നു മുതല്‍ മൂന്നു മാസത്തേക്ക് ഭാഗികമായി അടക്കുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വകുപ്പായ അഷ്ഗാല്‍ അറിയിച്ചു.
അല്‍ ലുക്ത സ്ട്രീറ്റിലേക്കും ഖലീഫ സ്ട്രീറ്റിലേക്കും പോകുന്നതിനുള്ള അല്‍ ഷമാല്‍ റോഡിലെ ഗതാഗതമാണ് താല്‍ക്കാലികമായി അടച്ചിരിക്കുന്നത്.
റോഡ് യാത്രക്കാർ അല്‍ ലുക്ത സ്ട്രീറ്റിലേക്കും ഖലീഫ സ്ട്രീറ്റിലേക്കും പോകുന്നതിന് അല്‍ ഷമാല്‍ റോഡില്‍ നിന്നും യു.ടേണ്‍ എടുത്ത് അല്‍ റയ്യാന്‍ ഇന്റര്‍ചേഞ്ചിലെ റൗണ്ട്എബൗട്ടിലേക്കുള്ള പാലത്തിലൂടെ വന്ന് യു.ടേണ്‍ എടുത്ത് യാത്ര ചെയ്യാവുന്നതാണ്.
അതേസമയം, വാഹനയാത്രികര്‍ക്കായി റോഡിൽ സൈൻ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജനങ്ങള്‍ റോഡ് ഗതാഗത നിയന്ത്രണങ്ങള്‍ കർശനമായും പാലിക്കണമെന്നും അഷ്‌ഗാൽ അറിയിച്ചു.
English summary; Ashgabat officials say the Al Gharafa Interchange Road in Qatar will be closed
