ദോഹ: രാജകുമാരൻ തുർക്കി ബിൻ സൗദ് ബിൻ തുർക്കി ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ-സൗദിന്റെ നിര്യാണത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഞായറാഴ്ച സൗദി അറേബ്യയിലെ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന് അനുശോചന സന്ദേശമയച്ചു.
ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയും സമാനമായ സന്ദേശം സൗദി അറേബ്യയിലെ രാജാവിന് അയച്ചു.
Content Highlights: Amir sends condolences to King of Saudi Arabia
