- Advertisement -
ദോഹ . തൃശൂർ കണ്ണോത്ത് സ്വദേശി ഖത്തറിൽ നിര്യാതനായി. വെങ്കിടങ്ങിനടുത്ത് പടിക്കപറമ്പിൽ കനകൻ ആണ് മരിച്ചത്. 54 വയസ്സായിരുന്നു.
പത്തു വർഷത്തോളമായി ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഡി.എസ്.പി. കമ്പനിയിൽ സ്റ്റീൽ വർക് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷൈനി. മക്കൾ : അഭിജിത്ത് , അക്ഷയ , ആതിര , അഭിരാമി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
