ദോഹ: അടുത്ത മാസം മുതൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് പേയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന തീരുമാനവുമായി സിദ്ര മെഡിസിൻ. വേഗതയും സുരക്ഷിതത്വവും ഉരപ്പുവരുത്താനാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് സിദ്ര മെഡിസിൻ ട്വീറ്റ് ചെയ്തു.
“2020 ഓഗസ്റ്റ് 1 മുതൽ സിദ്ര മെഡിസിൻ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ പണമിടപാടുകൾ സ്വീകരിക്കുകയുള്ളൂ. അതിനാൽ നിങ്ങൾ സുരക്ഷിതരാണ്”- സിദ്ര തങ്ങളുടെ വെബ്സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.
പ്രാദേശികവും അന്തർദ്ദേശീയവുമായ ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ സ്വീകരിക്കും. കൂടാതെ സിദ്ര മെഡിസിനിലെ എല്ലാ സേവനങ്ങൾക്കും പ്രാഥമിക പേയ്മെന്റ് രീതിയായി ഇത് പ്രവർത്തിക്കും. റീട്ടെയിൽ ഫാർമസി ലൊക്കേഷനുകളിൽ പണമടയ്ക്കൽ, ഭക്ഷണശാലകളിൽ നിന്നും കഫേകളിൽ നിന്നുമുള്ള ഭക്ഷണ, പോഷകാഹാര സേവനങ്ങൾ, ഗിഫ്റ്റ് സ്റ്റോർ എന്നിവയും ഈ സേവനങ്ങളിൽ ഉൾപ്പെടും.
