30.7 C
Qatar
Friday, April 24, 2026

വാതുവെക്കുകയാണെങ്കിൽ അർജന്റീന തന്നെ, ഖത്തർ ലോകകപ്പ് നേടാൻ സാധ്യത അർജന്റീനക്കെന്ന് സ്പാനിഷ് ഇതിഹാസതാരം

- Advertisement -

ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനു മാസങ്ങൾ മാത്രം അവശേഷിക്കേ ഫുട്ബോൾ ആരാധകർക്കിടയിൽ ആരായിരിക്കും ലോകകപ്പ് വിജയികളെന്നുള്ള തർക്കം ഉയർന്നു കഴിഞ്ഞു. ഈ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുൻ സ്പാനിഷ് പ്രതിരോധതാരമായ ഹാവി മാർട്ടിനസ്.

നിലവിൽ ഖത്തർ സ്റ്റാർ ലീഗ് ക്ലബ്ബായ ഖത്തർ എസ് സിക്ക് വേണ്ടി കളിക്കുന്ന മാർട്ടിനെസ് 2010 ലോകകപ്പ് ജേതാക്കളായ സ്പെയിൻ ടീമിൽ അംഗമായിരുന്നു. ജർമൻ ലീഗ് ക്ലബ്ബായ ബയേൺ മ്യൂണിക്കിന്റെ പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരം കഴിഞ്ഞ വർഷമാണ് ഖത്തർ ലീഗിലേയ്ക്ക് ചേക്കേറുന്നത്.

- Advertisement -

സ്peyiനിനു ഇത്തവണ ലോകകപ്പിൽ യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അർജന്റീനയാണ് ഇത്തവണത്തെ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമെന്നും മാർട്ടിനെസ് ഫിഫ പ്ലസിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

“സ്‌പെയിനിന് ലോകകപ്പ് നേടാൻ കഴിവുള്ള ഒരു ടീമുണ്ട്. പല കളിക്കാരും യുവാക്കളാണ് എന്നത് ശരിയാണ്, പക്ഷേ അവർ ഉയർന്ന തലത്തിൽ കളിച്ചിട്ടുണ്ട്. അവരിൽ ചിലർ ലാ ലിഗയിലോ മറ്റ് മുൻനിര യൂറോപ്യൻ ലീഗുകളിലോ കുറച്ച് വർഷങ്ങളായി കളിച്ചിട്ടുണ്ട്, എന്നാൽ ലോകകപ്പ് വളരെ ബുദ്ധിമുട്ടുള്ള മത്സരമാണ്, മാത്രമല്ല ഒരു മികച്ച സ്ക്വാഡ് മാത്രം പോരാ. എപ്പോൾ മത്സരിക്കണമെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്, നിങ്ങൾക്ക് അൽപ്പം ഭാഗ്യമുണ്ടായിരിക്കണം.”

- Advertisement -

“എന്നെ സംബന്ധിച്ചിടത്തോളം, ജർമ്മനി, സ്പെയിൻ, ബ്രസീൽ എന്നിവയാണ് വറ്റാത്ത മത്സരാർത്ഥികൾ, എന്നാൽ ബാക്കിയുള്ളതിനേക്കാൾ മികച്ച അവസരമുണ്ടെന്ന് എനിക്ക് തോന്നുന്ന ഒരു വശമുണ്ട്; അർജന്റീന.”

“കഴിഞ്ഞ രണ്ട് വർഷമായി അവർ നല്ല പ്രകടനമായിരുന്നു, അവർക്ക് നഷ്ടമായ കിരീടം ലഭിക്കാൻ എല്ലാം നൽകുന്ന ലിയോ മെസ്സിയുണ്ട്. എന്റെ മുഴുവൻ പണവും ഒരു ടീമിൽ വാതുവെക്കേണ്ടി വന്നാൽ അത് അർജന്റീനക്ക് വേണ്ടിയായിരിക്കും.” മാർട്ടിനസ് പറഞ്ഞു.

Content Highlights : Argentina favourites to win World Cup, says Martinez

Latest news
MORE IN LATEST NEWS

MOST POPULAR