ദോഹ: ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്‌ഐഎ) അവാർഡ് നേടിയ ടെർമിനലിലെ രണ്ടാമത്തെ എയർപോർട്ട് ഹോട്ടലായ ഓറിക്സ് ഗാർഡൻ ഹോട്ടൽ തുറന്നു. നോർത്ത് പ്ലാസയിൽ സ്ഥിതി ചെയ്യുന്ന ഇത് യാത്രക്കാർക്ക് വിശ്രമിക്കാവുന്ന ഏറ്റവും പുതിയ സജ്ജീകരണമാണിത്.
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വിപുലീകരണ പദ്ധതിയുടെ ഭാഗമായ നിരവധി പുതിയ അനുഭവങ്ങളിൽ ഒന്നാണ് ഓറിക്സ് ഗാർഡൻ ഹോട്ടൽ. ഇത് 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനായി തയ്യാറാക്കിയതാണ്.
എയർപോർട്ട് വിപുലീകരണ പദ്ധതി എച്ച്ഐഎയുടെ അത്യാധുനിക സൗകര്യങ്ങൾ ഗണ്യമായി വിപുലീകരിക്കുന്നു. അതിൽ ഒരു വിശാലമായ ഷോപ്പിംഗ് ഏരിയയിൽ 90-ലധികം ബ്രാൻഡുകൾ, ലോകോത്തര കലാ ശേഖരം, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം, 268 ചതുരശ്ര മീറ്റർ വലിപ്പമുള്ള ജലസംവിധാനം,
10,000 ചതുരശ്ര മീറ്റർ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ എന്നിവ ഉൾപ്പെടുന്നു.
ഞങ്ങളുടെ രണ്ടാമത്തെ എയർപോർട്ട് ഹോട്ടൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ തുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒറിക്‌സ് ഗാർഡൻ ഹോട്ടൽ തുറക്കുന്നതിനെ കുറിച്ച് എച്ച്‌ഐഎയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, എഞ്ചിനീയർ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. ഞങ്ങളുടെ ആവേശകരമായ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഞങ്ങളുടെ വിമാനത്താവളം അവതരിപ്പിക്കുന്ന നിരവധി പുതിയ ഓഫറുകളിൽ ഒന്ന് മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Hamad International Airport inaugurates 100-room hotel for transit passengers
