34.4 C
Qatar
Sunday, April 19, 2026

രൂപയുടെ മൂല്യത്തിൽ വീണ്ടും റെക്കോർഡ് ഇടിവ്

- Advertisement -

മുംബൈ : യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിച്ചതോടു കൂടി ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു . രൂപയുടെ മൂല്യം ഇന്ന് ഏറ്റവും വലിയ ഏകദിന ഇടിവിലേക്കെത്തി.

രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 80.2850 ആയിരുന്നു. എന്നാൽ ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചമ്പോൾ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി . 80.86 എന്ന റെക്കോർഡ് താഴ്ചയിലാണ് രൂപയുടെ മൂല്യം നിലവിലെത്തി നിൽക്കുന്നത്.

- Advertisement -

ഫെബ്രുവരി 24 ന് ശേഷം ഒരു ദിവസത്തിൽ ആഭ്യന്തര കറൻസിയിലുണ്ടായ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഖത്തർ റിയാലുമായുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. ആദ്യമായാണ് വിനിമയ മൂല്യം 22 രൂപയിൽ എത്തുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR