ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവയിലെ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ കലാപത്തിൽ 127 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇന്തോനേഷ്യൻ ലീഗ് ഫുട്ബോൾ മത്സരത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട അരാജകത്വവും അക്രമവും കാരണം 120-ലധികം ഫുട്ബോൾ ആരാധകർ മരിച്ചതായി റിപ്പോർട്ട്. കിഴക്കൻ ജാവയിലെ മലാങ് റീജൻസിയിൽ നടന്ന മത്സരത്തിൽ അരേമയെ 3-2ന് പരാജയപ്പെടുത്തിയതിന് പിന്നാലെ ജാവനീസ് ക്ലബ്ബുകളായ അരേമയുടെയും പെർസെബയ സുരബായയുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു.


120-ലധികം പേർ മരിച്ചതായി മലംഗ് റീജൻസി ഹെൽത്ത് ഓഫീസ് മേധാവി വിയാന്റോ വിജോയോ പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം ഉദ്യോഗസ്ഥർ ഇപ്പോഴും ശേഖരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം 127 പേർ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ജനത്തിരക്കേറിയ സ്റ്റാൻഡുകളിലേക്ക് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതിനെ തുടർന്നാണ് നിരവധി അപകടങ്ങൾ സംഭവിച്ചത്. ഇത് കഞ്ജുരുഹാൻ സ്റ്റേഡിയത്തിലെ ആരാധകരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.
Content Highlights : At least 127 people killed, 180 injured in riot at football stadium in East Java, Indonesia
