24.7 C
Qatar
Saturday, April 18, 2026

ഫാഹെസ് (FAHES) കേന്ദ്രങ്ങളിൽ വാഹന പരിശോധന അടുത്ത മാസം മുതൽ പുനരാരംഭിക്കും

- Advertisement -

ദോഹ: അടുത്ത മാസം മുതൽ ട്രാഫിക് വകുപ്പുമായി ഏകോപിപ്പിച്ച് വാഹന പരിശോധനയ്ക്കുള്ള FAHES സെന്ററുകൾ സാധാരണ നിലയിലുള്ള പ്രവർത്തനം പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി അധികൃതർ.

വ്യാവസായിക മേഖലയിലെ കേന്ദ്രം ഒഴികെ മറ്റുള്ള എല്ലാ കേന്ദ്രങ്ങളും ഓഗസ്റ്റ് 9 മുതൽ പരിശോധന ആരംഭിക്കും.

- Advertisement -

വാഹനങ്ങളെ ഫിസിക്കൽ പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നത് ഓഗസ്റ്റ് 1 മുതൽ നിർത്തലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ജൂലൈ 31 ന് ശേഷം ഓൺലൈനായി പരിശോധനക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ ഫാഹെസ് കേന്ദ്രങ്ങളിൽ വന്നു പൂർണ്ണ പരിശോധന നടത്തേണ്ടതുണ്ട്.

വകുപ്പ് സ്വീകരിച്ച കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഇസ്തിമര (രജിസ്ട്രേഷൻ) പുതുക്കുന്നതിന് മുമ്പുള്ള എല്ലാ വാഹനങ്ങൾക്കുമായുള്ള സാങ്കേതിക പരിശോധന കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒഴിവാക്കിയിരുന്നു.

- Advertisement -

English summary; FAHES Centers to resume vehicle inspections next month

Latest news
MORE IN LATEST NEWS

MOST POPULAR