24.7 C
Qatar
Sunday, April 19, 2026

ക്യാൻസർ ബാധിച്ച് മലയാളി എഞ്ചിനീയർ ഖത്തറിൽ നിര്യാതനായി

- Advertisement -

ദോഹ: മലയാളി എഞ്ചിനീയർ ഖത്തറിൽ നിര്യാതനായി. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി സ്വദേശി നിഷി കുമാർ അരിമ്പിൽ ( 49 വയസ്സ് ) ആണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ 6 മാസത്തോളം അർബുദം ബാധിച്ച് ചികിൽസയിലായിരുന്നു.

മെക്കൻസി ട്രേഡിംഗ് ആന്റ് കോൺട്രാക്ടിംഗ് കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

- Advertisement -

കഴിഞ്ഞ 15 വർഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം കെ.ഐ.എഫ് . ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ വൈസ് പ്രസിഡണ്ട് ( വിദ്യാഭ്യാസം )കൂടിയാണ്. ഭാര്യ ലാലി പേൾ സ്കൂളിലെ അധ്യാപികയാണ്. നൃത നിഷി കുമാർ , നിനവ് നിഷി കുമാർ ലാലി എന്നിവർ മക്കളാണ് . മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR